
കൊച്ചി: കേരളത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികളെത്തുടര്‍ന്ന് 2023 ജനുവരി 1നും 2024 മെയ് 31നും ഇടയില്‍ 5,055 സിം കാര്‍ഡുകളും 4,766 മൊബൈല്‍ ഫോണുകളുമാണ് കേരളത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്.
ഇക്കാലയളവില്‍ 21,159 പരാതികള്‍ ലഭിച്ചു. ഏകദേശം 1312 കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് 23,757 ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികളില്‍ നിന്നായി 200 കോടിയോളം രൂപ നഷ്ടപ്പെട്ടിരിക്കാമെന്ന് സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം രേഖപ്പെടുത്തി.
സാമ്പത്തിക തട്ടിപ്പുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുന്നതിനും തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ സംവിധാനം സ്ഥാപിച്ചത്. സാമ്പത്തിക വഞ്ചന മാത്രമല്ല ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ രീതി. അവരുടെ തട്ടിപ്പ് രീതിയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ലഹരി അടങ്ങിയ പാര്‍സല്‍ ഇരകളുടെ മേല്‍വിലാസത്തിലേക്ക് വരുന്നുണ്ടെന്നോ അല്ലെങ്കില്‍ അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം ഇരകളില്‍ നിന്ന് പണം തട്ടുന്നത്.
Post Your Comments