KeralaLatest News

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കാടുകയറി നാശത്തിന്റെ വക്കിൽ

തൃശൂർ: വലിയ കൊട്ടിഘോഷങ്ങളോടെ തുടങ്ങിയ സ്ഥിരമായി വിവാദങ്ങളിൽ പെട്ട വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതി കാടുകയറി നശിച്ചു. 140 ഫ്ലാറ്റുകളുടെ പണി പാതിവഴിയിൽ നിലച്ചതോടെ നശിച്ച് കിടക്കുകയാണ്. വടക്കാഞ്ചേരി ചരല്‍പ്പറമ്പിലാണ് സർക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് ഭവനപദ്ധതി.

കാടുതെളിച്ചുവേണം മലകയറി എത്തണം ഇങ്ങോട്ടേക്ക്. മരങ്ങള്‍ വീണു കിടക്കുന്ന വഴിയിലൂടെ കുന്നിറങ്ങിച്ചെല്ലുമ്പോള്‍ കെടുകാര്യസ്ഥതയുടെ നിത്യ സ്മാരകമായി 140 ഫ്ളാറ്റുകളുടെ അസ്ഥികൂടം കാണാം. ചരല്‍പ്പറമ്പിലെ 2.18 ഏക്കര്‍ സ്ഥലത്ത് 500 ചതുരശ്ര അടിവീതമുള്ള ഫ്ളാറ്റ് നിര്‍മാണത്തിന് യുഎഇ ആസ്ഥാനമായ റെഡ്ക്രസന്‍റുമായി കരാറായത് 2019 ലാണ്. 140 ഫ്ളാറ്റുകളുടെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചത് യുനിടാക്കിനേയും.

എന്നാൽ സംസ്ഥാന സര്‍ക്കാര്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നത് മുതല്‍ സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ അഴിമതിപ്പണം വരെ വടക്കാഞ്ചേരി ലൈഫ് മിഷനെ പ്രതിസന്ധിയിലാക്കി. സിബിഐ, ഇഡി, തുടങ്ങിയ കേന്ദ്ര ഏജന്‍സികളും വിജിലന്‍സും അന്വേഷണവുമായെത്തി. തെരഞ്ഞെടുപ്പുകളില്‍ വടക്കാഞ്ചേരി ചൂടേറിയ വിഷയമായി.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വടക്കാഞ്ചേരി ഫ്ളാറ്റ് പദ്ധതി തന്നെ കാടുകയറി. അഞ്ചരക്കോടി ചെലവാക്കി നിര്‍ച്ച ആശുപത്രി കെട്ടിടം മത്രമാണ് പണി തീര്‍ന്നു കിടന്നത്. 140 ഫ്ളാറ്റുകളും നാലുനില പില്ലറുകളില്‍ നിര്‍ത്തിയിരിക്കുന്നതല്ലാതെ ഒന്നുമായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button