തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ഒരു വർഷത്തിനകം ഒന്നര ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹ്യ പെൻഷനുകൾ 2500 രൂപയാക്കുമെന്നും, സംസ്ഥാനത്ത് അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്നും, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി 1500 സ്റ്റാർട്ടപ്പുകൾ ആരംഭിക്കുമെന്നും, വികസനത്തെ വിവാദത്തിൽ മുക്കാനുള്ള പ്രതിപക്ഷ ശ്രമത്തെ ജനം തോൽപ്പിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments