കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിൽ നടന്ന സംഘർഷത്തില്‍ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കും പോലീസ് നോട്ടീസ്. പ്രിൻസിപ്പല്‍ ഡോ. സുനില്‍ ഭാസ്കരൻ, സ്റ്റാഫ് സെക്രട്ടറി കെ.പി. രമേശൻ എന്നിവരോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊയിലാണ്ടി പോലീസാണ് നോട്ടീസ് നല്‍കിയത്. എസ്‌എഫ്‌ഐ നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർത്തില്‍ കലാശിച്ചത്. തർക്കത്തിനിടെ എസ്.എഫ്.ഐ. പ്രവർത്തകർ പ്രിൻസിപ്പലിനെ കയ്യേറ്റംചെയ്തെന്നും മർദിച്ചെന്നും പരാതി ഉയർന്നു. എന്നാൽ, പ്രിൻസിപ്പല്‍ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മർദിച്ചെന്നു എസ്.എഫ്.ഐക്കാർ ആരോപിച്ചു.
Post Your Comments