Latest NewsKeralaNews

കലയെ അപായപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ ആരുടെതെന്ന് ചോദ്യം ഉയരുന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

പത്തനംതിട്ട : മാന്നാര്‍ കല കൊലക്കേസിലെ പ്രതികളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമന്‍, പ്രമോദ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഒന്നാം പ്രതി അനില്‍ വിദേശത്താണുളളത്. ്അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികള്‍.

Read Also: മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത, ഏറ്റവും ശക്തിയേറിയ ബെറില്‍ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് രാജ്യങ്ങള്‍

കേസില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും കലയെ കൊലപ്പെടുത്താന്‍ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. കൊലപ്പെടുത്താന്‍ ആയുധം ഉപയോഗിച്ചതായി സംശയമുണ്ട്. അത് കണ്ടെത്താനായി അന്വേഷണം വേണമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി പ്രതികളെ 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആര്‍. പ്രതികള്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം.

 

മാന്നാറില്‍ നിന്നും 15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല എന്ന കലയുടെ തിരോധാനത്തിലാണ് ഇപ്പോള്‍ സത്യം പുറത്ത് വരുന്നത്. കലയുടെയും അനിലിന്റെയും പ്രണയ വിവാഹമായിരുന്നു. അനില്‍ അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു ജോലി ചെയ്തിരുന്നത്. കല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ കലയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് കലയെ കാണാതായത്. തങ്ങളുടെ താല്‍പര്യമില്ലാതെ വിവാഹം ചെയ്തതിനാല്‍ അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കല മറ്റൊരാള്‍ക്കൊപ്പം പോയെന്നു തന്നെയാണ് നാട്ടുകാരും വിശ്വസിച്ചിരുന്നത്. പലതവണ പലയിടത്തും കലയെ കണ്ടെന്നും നാട്ടില്‍ കഥകള്‍ പ്രചരിച്ചിരുന്നു. നിലിനെ വിവാഹം ചെയ്ത ശേഷം മറ്റൊരാള്‍ക്കൊപ്പം പോയെന്നത് നാണകേടുണ്ടാക്കി എന്നതാണ് അന്വേഷിക്കാതിരിക്കാനുള്ള കാരണമായി ബന്ധുക്കള്‍ പറയുന്നത്.

കലയെ കാണാതായപ്പോള്‍, തന്നെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനില്‍ പറഞ്ഞത്. അന്ന് പൊലീസ് സംഭവത്തില്‍ കാര്യമായ അന്വേഷണം നടത്തിയില്ല. പിന്നീട് അനിലിന്റെ മാന്നാറിലെ വീട് പുതുക്കി പണിതു. ഇതിനിടെ അനില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇസ്രയേലില്‍ എത്തി. വീണ്ടും വിവാഹം കഴിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. കൃത്യത്തില്‍ പങ്കാളിയായിരുന്ന ഒരാള്‍ സംഘം ചേര്‍ന്ന് മദ്യപിച്ചപ്പോള്‍ 15 വര്‍ഷം മുമ്പ് നടന്ന സംഭവം തുറന്ന് പറഞ്ഞു. അക്കൂട്ടത്തില്‍ ഒരാള്‍ ഊമക്കത്തില്‍ കൊലപാതകം സംബന്ധിച്ച് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് അയച്ചു. അതില്‍ നിന്നു തുടങ്ങിയ അന്വേഷണമാണ് ക്രൂര കൊലപാതക വിവരം പുറത്തെത്തിച്ചത്.

നിരീക്ഷണത്തിന് ശേഷം കൃത്യത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പിന്നാലെയാണ് മാന്നാറിലെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ പൊലീസിന് ലഭിച്ചു. സ്ത്രീകള്‍ മുടിയില്‍ ഇടുന്ന ക്ലിപ്പ്, സ്ത്രീകള്‍ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button