
കോഴിക്കോട്: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്‌ഐയെ സ്ഥലം മാറ്റി. കൊളവല്ലൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. ട്രൗസര്‍ മനോജിന് ഇളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. ടിപി വധക്കേസില്‍ നേരിട്ട് പങ്കാളികളായ ടി.കെ.രജീഷ്, അണ്ണന്‍ സിജിത്, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കമാണ് വിവാദമായത്.
20 വര്‍ഷം വരെ ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയായിരുന്നു സര്‍ക്കാര്‍ നീക്കം. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടപടി എടുത്തിരുന്നു.
Post Your Comments