ചെങ്ങന്നൂര്‍: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് രണ്ടു ദിവസമായിട്ടും വിവരമില്ല. ചെറിയനാട് ഇടമുറി സുനില്‍ ഭവനത്തില്‍ സുനില്‍കുമാറിനെയാണ് (50) വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്. സുനിലിന്റെ മകള്‍ ഗ്രീഷ്മ (23) രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചിരുന്നു. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സുനില്‍ കുമാര്‍ വിവരം അറിഞ്ഞുവീട്ടിലേക്കു മടങ്ങിയെങ്കിലും അവിടെ എത്തിയില്ല.
Read Also: അവധി ചോദിച്ചതിന് പോലീസുകാരന് സി.ഐയുടെ അവഹേളനം, സന്ദീപിന്റെ ബൈക്കിന്റെ താക്കോല്‍ സിഐ കൊണ്ടുപോയി
രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ലഭിച്ചുവെന്നും തുടര്‍ന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ് പറയുന്നത്. മാവേലിക്കരയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തില്‍ പി.ജി. വിദ്യാര്‍ഥിനിയായിരുന്നു മരിച്ച ഗ്രീഷ്മ. ചെറിയനാട് ക്ഷീരോത്പാദക സംഘത്തില്‍ സെക്രട്ടറിയാണ് അമ്മ ഗീത. ഗ്രീഷ്മയുടെ സംസ്‌കാരം ഞായറാഴ്ച 11-ന് മാവേലിക്കര കുന്നം സുനില്‍ ഭവനത്തില്‍ നടന്നു.
Post Your Comments