KeralaLatest NewsNews

കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ടു : യുവാവിന് മൂന്നര വര്‍ഷം തടവ്

2018 നവംബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം

കല്‍പ്പറ്റ: കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ട സംഭവത്തില്‍ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും. തോമാട്ടുച്ചാല്‍ കടല്‍മാട് കെ. മനു(28)വിനെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം. നസീറ ശിക്ഷിച്ചത്.

read also: ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

2018 നവംബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മനുവിന്റെ അച്ഛന്റെ സഹോദരിയായ കല്ല്യാണിയാണ് മരണപ്പെട്ടത്. കുടുംബവഴക്കിനിടയിൽ മനു വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. മന:പൂര്‍വമല്ലാത്ത നരഹത്യ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button