KeralaLatest News

തെരഞ്ഞെടുപ്പ് തോൽവി: സിപിഎം സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കമ്മറ്റി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമർശനം. കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മുൻ കാലങ്ങളിലെ തീരുമാനങ്ങൾ പലതും ഫലപ്രദമായി നടപ്പാക്കാൻ ആയില്ല. പാർട്ടിയുടെ സ്വതന്ത്രമായ ശക്തി വർദ്ധിപ്പിക്കാൻ ആയില്ല .

ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു. ദേശീയതലത്തിൽ സിപിഐഎം, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായത് കോൺഗ്രസിനൊപ്പം എന്ന പ്രതീതി കേരളത്തിൽ സൃഷ്ടിച്ചുവെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാൽ ഈ വിലയിരുത്തലിനെ ദേശീയതലത്തിലെ നേതാക്കൾ എതിർത്തു.

ജാതി- മത സംഘടനകളുടെ സമീപനം മാത്രമാണ് തോൽവിക്ക് കാരണമെന്ന സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. ആഴത്തിലുള്ള പരിശോധന വേണമെന്ന് കേന്ദ്ര കമ്മറ്റി നിർദേശിച്ചു. കേരളത്തിൽ നിന്നും രണ്ടു പേരാണ് ആദ്യ ദിനം ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചത്.നാളെ കൂടുതൽ പേർ ചർച്ചകളിൽ സംസാരിക്കും. സഭ തിരഞ്ഞെടുപ്പ് അവലോകനമാണ് മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റിയുടെ ഏക അജണ്ട.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button