KeralaLatest NewsNews

പി.ജയരാജനെ പിന്തുണയ്ക്കുന്ന കണ്ണൂരിലെ റെഡ് ആര്‍മിക്കും സൈബര്‍ പോരാളികള്‍ക്കും മുന്നറിയിപ്പുമായി മനു തോമസ്

 

കണ്ണൂര്‍: ഭീഷണി മുഴക്കിയ ആകാശ് തില്ലങ്കേരിക്കും റെഡ് ആര്‍മിക്കും മറുപടിയുമായി സിപിഎമ്മില്‍ നിന്ന് പുറത്തുപോയ മനു തോമസ്. ഒരു സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളിയുമായി വന്നത് ക്വട്ടേഷന്‍, സ്വര്‍ണ്ണം പൊട്ടിക്കല്‍ മാഫിയ സംഘത്തിന്റെ തലവന്‍മാര്‍ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് മനു തോമസ് പറഞ്ഞു.

Read Also: ’29-കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പി. ജയരാജനെ സംവാദത്തിന് വിളിച്ചുകൊണ്ട് മനു തോമസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കരി തുടങ്ങിയ പാര്‍ട്ടി അനുഭാവികളും പി. ജയരാജനെ അനുകൂലിക്കുന്ന റെഡ് ആര്‍മി സൈബര്‍ ഗ്രൂപ്പും പരസ്യമായ ഭീഷണി മുഴക്കി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മനുവിന്റെ ഫേസ്ബുക്ക് പ്രതികരണം.

സംവാദത്തിന് ക്ഷണിച്ചതിന് പിന്നാലെ ഭീഷണിയുമായി രംഗത്ത് വരാനും, പാര്‍ട്ടിയെ സംരക്ഷിക്കാനും ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും മനു ചോദിക്കുന്നു. ടിപി വധവും ഷുഹൈബ് വധവും പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ആരാന്റെ കണ്ണീരും സ്വപ്നവും തകര്‍ത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷന്‍ മാഫിയയുടെ സ്വര്‍ണ്ണപ്പണത്തിന്റെ തിളക്കത്തിലോ ഡിവൈന്‍ കമ്മ്യൂണിസ്റ്റ് ഫാന്‍സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്‍ക്ക് ഇതൊക്കെ അറിയണമെന്നില്ലെന്നും മനു കുറിച്ചു. കൊല്ലാനാവുമെങ്കിലും നാളെയുടെ നാവുകള്‍ നിശബ്ദമായിരിക്കില്ലെന്നും അതുകൊണ്ട് വ്യാജ സൈന്യങ്ങളെ തെല്ലും ഭയവുമില്ലെന്നും മനു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button