KeralaLatest NewsNews

വിവാഹത്തില്‍ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത് വരൻ: സംഭവം മലപ്പുറത്ത്

യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടർന്നാണ് കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

കോട്ടയ്ക്കൽ : വിവാഹത്തില്‍ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വെടിയുതിർത്തു വരൻ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പ്രതി അബൂത്വാഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കോട്ടക്കലിലെ അരിച്ചോള്‍ കുന്നത്ത് ഇബ്രാഹി മിൻ്റെ വീടിന് നേരെയായിരുന്നു വെടിവെപ്പ്. മകളുടെ നിക്കാഹ് കഴിഞ്ഞിരുന്നെങ്കിലും വിവാഹത്തില്‍ പിന്മാറിയതിൻ്റെ വൈരാഗ്യമാണ് കാരണമെന്ന് പറയുന്നു. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടർന്നാണ് കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

read also: ‘ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു’ ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം: രമേശ് പിഷാരടി

എയർഗണ്‍ ഉപയോഗിച്ചാണ് വെടി വെച്ചത്. വീടിൻറെ മുൻവശത്തെ ജനല്‍ തകർന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ സ്ത്രീകളടക്കം അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. . ഉടനെ പോലീസില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button