തൃശൂര്‍: വ്യായാമം ചെയ്യുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മേത്തല കൈതക്കാട്ട് വീട്ടില്‍ സനലിന്റെ മകന് 20 വയസുള്ള സമല്‍ കൃഷ്ണയാണ് മരിച്ചത്.ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ട്രെഡ്മില്ലില് വ്യായാമം ചെയ്യുന്നതിനിടയില്‍ സമല്‍ കൃഷ്ണ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാല്യങ്കര എസ്.എന്‍.എം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് സമല്‍ കൃഷ്ണ. സൗമ്യയാണ് മാതാവ്. സേതുലക്ഷ്മി സഹോദരിയാണ്.
Post Your Comments