Latest NewsKeralaNews

9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം: ഭക്ഷ്യവിഷ ബാധയെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വളയത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു.

ഭക്ഷ്യവിഷ ബാധയെന്നാണ് സംശയം. മാധ്യമപ്രവര്‍ത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവ തീര്‍ത്ഥയാണ് മരിച്ചത്. വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Read Also: മറീന ബേ കാസിനോയില്‍ 4 മില്യണ്‍ ഡോളര്‍ സമ്മാനം നേടിയ യുവാവ് അവിടെ വെച്ച് തന്നെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു

അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവ തീര്‍ത്ഥ. ഛര്‍ദ്ദിയും വയറിളക്കവും കാരണം രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് ഇന്നലെ കോഴിക്കോട്ടേക്ക് മാറ്റിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button