Latest NewsKeralaNews

വിവാഹചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പെടെ 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ:വില്ലനായത് വെല്‍കം ഡ്രിങ്കെന്ന് സംശയം

പാലക്കാട്: ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെല്‍കം ഡ്രിങ്കില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. വിവാഹ ചടങ്ങില്‍ ഭക്ഷണം വിതരണം ചെയ്ത വാടാനംകുര്‍ശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തിന്റെ അടുക്കള വൃത്തിഹീനമെന്ന് കണ്ടെത്തി.

Read Also: കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്: അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും

അതേസമയം, കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്‌ളാറ്റില്‍ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട് മൂലമെന്ന് രോഗബാധിതരുടെ കുടുംബങ്ങള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button