Latest NewsKeralaNews

മുഖ്യമന്ത്രിയെ അവനെന്ന് വിളിച്ച്‌ അഭിസംബോധന, ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചത് വൃദ്ധനല്ലേ: വിവാദപരാമര്‍ശവുമായി സുധാകരന്‍

തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ എരഞ്ഞോളി സ്വദേശി വേലായുധൻ മരിച്ചത്

കണ്ണൂര്‍: തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചത് വൃദ്ധനല്ലേ ചെറുപ്പക്കാരനല്ലല്ലോ എന്നായിരുന്നു സുധാകരന്റെ വിവാദ പ്രതികരണം.

ബോംബുകള്‍ ഇനിയും പൊട്ടാനുണ്ടെന്നും ബാക്കി പ്രതികരണം അപ്പോള്‍ നടത്താമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവന്‍ എന്ന വാക്ക് ഉപയോഗിച്ച്‌ മോശം പരാമര്‍ശങ്ങളാണ് സുധാകരന്‍ നടത്തിയത്.

read also: സ്ഫോടനം പാര്‍ട്ടിഗ്രാമങ്ങളില്‍, കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സിപിഎം – കെ.സുരേന്ദ്രൻ

പിണറായി വിജയനെ വിവരം കെട്ടവനെന്നും പ്രതികരണത്തിനിടെ മുഖ്യമന്ത്രിയെ അവനെന്നും വിളിച്ചാണ് സുധാകരൻ അഭിസംബോധന ചെയ്തത്. ‘അവന്‍ വെട്ടിക്കൊന്ന ആളെത്ര, വെടിവച്ച്‌ കൊന്ന ആളെത്ര. സ്‌കൂളില്‍ പഠിക്കുമ്ബോള്‍ മുതല്‍ തുടങ്ങിയതല്ലേ വെട്ടാനും കൊല്ലാനും’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ എരഞ്ഞോളി സ്വദേശി വേലായുധൻ മരിച്ചത്. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു വേലായുധന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button