KeralaIndia

ഇരുപത്താറുകാരി സർമീൻ അക്തർ നടത്തിയിരുന്നത് കോടികളുടെ ഇടപാട്: മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത് ട്രെയിൻ മൂലം

ആലുവ: കഴിഞ്ഞ ദിവസം അരക്കോടി രൂപയിലേറെ വിലവരുന്ന എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ കസ്റ്റമേഴ്സ് എല്ലാം കൊച്ചിയിലെ യുവാക്കൾ. ബംഗളൂരു മുനേശ്വരനഗറിൽ സർമീൻ അക്തർ എന്ന ഇരുപത്താറുകാരിയാണ് ആലുവ റയിൽവെസ്റ്റേഷനിൽവച്ച് പിടിയിലായത്. സ്ഥിരമായി ബെം​ഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുകയും യുവാക്കൾക്ക് കൈമാറുകയുമായിരുന്നു യുവതിയുടെ രീതി.

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്നാണ് യുവതിയെ അറസ്റ്റുചെയ്തത്. സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് യുവതി എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഡൽ​​​​ഹിയിൽ നിന്നാണ് യുവതി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്. ട്രെയിനിലാണ് യാത്ര. ആർക്കും സംശയം തോന്നാതെ തന്റെ ഇടപാടുകാർക്ക് അന്നുതന്നെ ലഹരി കൈമാറും. പിറ്റേദിവസം തന്നെ ട്രെയിനിൽ മടങ്ങിപ്പോകുകയും ചെയ്യും. കൊച്ചിയിൽ നിരവധി യുവാക്കൾ യുവതിയുടെ കസ്റ്റമേഴ്സായുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. അനിൽ, ആലുവ ഡിവൈ.എ.സ്.പി എ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഒരു കിലോ എംഡിഎംഎയാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്. മാർക്കറ്റിൽ അരക്കോടി രൂപയിലേറെയാണ് ഇതിന്റെ വില.

അതേസമയം കോഴിക്കോട് രണ്ടുകോടി വില വരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാമത്തെ പ്രതിയും പിടിയിലായി. പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയിൽ ഹൗസിൽ ആൽബിൻ സെബാസ്റ്റ്യ(24)നെയാണ് ഇടുക്കി കുമളിയിൽ നിന്ന് വെള്ളയിൽ ഇൻസ്‌പെക്ടർ ജി ഹരീഷും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുകൾ പിടികൂടിയിരുന്നു. പൊലീസ് പരിശോധനക്ക് വീട്ടിലെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. 779 ഗ്രാം എം.ഡി .എം. എയും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി, 80 എൽ എസ്.ഡി സ്റ്റാബുകൾ എന്നിവയും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button