അന്നനാളത്തിലിടേണ്ട കുഴല്‍ ശ്വാസകോശത്തിലിട്ടതോടെ രോഗി മരിച്ചു,സ്വകാര്യ ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായെന്ന് കണ്ടെത്തി

കൊച്ചി: എറണാകുളം സ്വദേശി സുശീല ദേവിയുടെ മരണത്തില്‍ ചാലക്കുടിയിലെ സെന്റ് ജയിംസ് ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തല്‍. വിദഗ്ധ ചികിത്സക്കായി എത്തിച്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വച്ചാണ് സുശീല മരിച്ചത്. എന്നാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്ന് ചികിത്സാ പിഴവ് വന്നിട്ടില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.

Read Also: ‘പ്രതാപന്‍ ആര്‍എസ്എസ് ഏജന്റ്’ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഡിസിസി മതിലില്‍ വീണ്ടും പോസ്റ്റര്‍

2022 മാര്‍ച്ച് മൂന്നിനാണ് 65 കാരി സുശീല ദേവി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. അന്നനാളത്തിലേക്ക് ഇടേണ്ട കുഴല്‍ മാറി ശ്വാസകോശത്തില്‍ ഇട്ടു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് രോഗിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ അവിടെ നിന്നും മതിയായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് സുശീല മരിച്ചതെന്നാണ് മകളുടെ ആരോപണം.

ഏറ്റവുമൊടുവില്‍ വന്ന സംസ്ഥാന തല മെഡിക്കല്‍ പാനലിന്റെ റിപ്പോര്‍ട്ട്, ജെയിംസ് ഹോസ്പിറ്റലിന്റെ ഭാഗത്ത് ചികിത്സാ പിഴവ് ഉണ്ടായെന്ന വാദം ശരിവെയ്ക്കുന്നതാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തതിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് മകള്‍ സുചിത്ര. ആശുപത്രി അധികൃതര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

Share
Leave a Comment