കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്‌ഐ തിരികെയെത്തി. ഗ്രേഡ് എസ്‌ഐ കെ രാജേഷ് കഴിഞ്ഞ വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിക്കുശേഷം മടങ്ങിയെങ്കിലും വീട്ടിൽ എത്തിയില്ല. തുടർന്ന് കുടുംബം പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് രാജേഷ് മടങ്ങിയെത്തിയത്. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് മാറി നിന്നതെന്നാണ് ഉദ്യോഗസ്ഥന്റെ മൊഴി.
read also: തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയില്‍
അമ്മയുടെ ചികിത്സക്കായി അവധി ചോദിച്ചിട്ടും ലഭിക്കാത്തതിലും തുടര്‍ച്ചയായ ജോലികാരണം ഇദ്ദേഹം കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നുവെന്നുമാണ് സൂചന. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ രാജേഷിനെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പിന്തുടരാന്‍ പൊലീസിനായിരുന്നില്ല.
Post Your Comments