കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. വടക്കൻ ബംഗാളിലെ ന്യൂ ജല്‍പായ്ഗുരിക്ക് സമീപം സീല്‍ഡയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ അഞ്ചുപേർ മരണപ്പെട്ടു. ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
read also: ‘തുടര്‍ച്ചയായ ജോലി കാരണം മാനസിക സമ്മര്‍ദം’ : കാണാതായ എസ്‌ഐ തിരിച്ചെത്തി
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ഡയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജല്‍പായ്‌ഗുരിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നും അപകടത്തില്‍ കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Post Your Comments