KeralaLatest NewsNews

രാത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ മോഷണം: രണ്ട് വീടുകളില്‍ കയറി സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ അഴീക്കോട് രണ്ടിടങ്ങളില്‍ മോഷണം. വീടുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. അഴീക്കോട് പുത്തന്‍പള്ളിക്ക് കിഴക്കുവശം കളറാട്ട് പ്രദേശത്താണ് മോഷണം നടന്നത്. കായിപ്പറമ്പില്‍ ഗിരീഷിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയാണ് കവര്‍ച്ച നടന്നത്. മോഷ്ടാവ് സ്വീകരണമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷിന്റെ രണ്ടര വയസുള്ള പേരക്കുട്ടിയുടെ മാലയും, രണ്ട് വളകളുമാണ് കവര്‍ന്നത്. രണ്ട് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു.

Read Also: പെരുന്നാള്‍ തലേന്ന് വീട്ടിലെത്തിയ മരുമകനെ ഭാര്യയുടെ വീട്ടുകാര്‍ മര്‍ദിച്ചതെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ് കണ്ട് വീട്ടുകാര്‍ ഉണര്‍ന്നുവെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള കുഴിക്കാട്ട് ചന്ദ്രമതിയുടെ ഒന്നേകാല്‍ പവന്‍ തൂക്കമുള്ള മാലയും മോഷ്ടാവ് കവര്‍ന്നു. ഇവിടെയും അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കഴുത്തിലുണ്ടായിരുന്ന മാല വലിച്ചു പൊട്ടിക്കുന്നതിനിടെ ചന്ദ്രമതി ഉണര്‍ന്ന് ബഹളം വെച്ചുവെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശത്ത് തന്നെ അയ്യാരില്‍ മുഹമ്മദലിയുടെ വീട്ടില്‍ വാതില്‍ കുത്തിതുറന്ന് മോഷണശ്രമം നടത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണവും മോഷണശ്രമവും നടന്നത്. കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button