കോഴിക്കോട്: വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച മുൻ എം.എല്‍.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ.ലതികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ‘ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണം. പോസ്റ്റ് പിൻവലിച്ചതോടെ അവരുടെ പങ്ക് കൂടുതല്‍ വ്യക്തമായെന്നും’ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാർ പറഞ്ഞു.
read also: കുടലില്‍ അര്‍ബുദം ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് ബീഫിനും
ലതികയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം പോലീസ് കാണിക്കണം. നടപടി ഇനിയും വൈകിയാല്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രവീണ്‍ കുമാർ കൂട്ടിച്ചേർത്തു.
നേരത്തെ കെ.കെ. ലതികയില്‍നിന്ന് മൊഴിയെടുക്കുകയും അവരുടെ ഫോണ്‍ സൈബർസെല്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
Post Your Comments