KeralaLatest NewsNews

തൃത്താല എസ്‌ഐയെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവം: പ്രതി അലന്‍ പിടിയില്‍

പാലക്കാട്: തൃത്താലയില്‍ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലന്‍ പിടിയില്‍. പട്ടാമ്പിയില്‍ നിന്നാണ് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലന്‍ മൊഴി നല്‍കിയിട്ടുണ്ട്. അജീഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Read Also: കോഴിക്കോട് ആളൊഴിഞ്ഞ വീട്ടിൽ രണ്ട് കോടിയുടെ എംഡിഎംഎ കണ്ടെത്തിയ സംഭവം: ബംഗളൂരുവിൽ നിന്ന് മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയത്. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെയാണ് വാഹനമിടിച്ചത്. സംഭവത്തില്‍ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തൃത്താല സി ഐ യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാങ്കല്ലില്‍ സംശയാസ്പദമായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പൊലീസിനെ കണ്ടതും വാഹനത്തിലുണ്ടായിരുന്നവര്‍ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചു. കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ മുന്നോട്ട് പോയി. എസ്‌ഐയെ ഇടിച്ചു വീഴ്ത്തി. എസ്‌ഐയെ മനപൂര്‍വം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പരിക്കേറ്റ എസ്‌ഐ ശശി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രഷര്‍ ഉടമ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ 19 കാരനായ മകന്‍ അലനാണ് വാഹനമോടിച്ചത്. ഒളിവില്‍ പോയ അലന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button