![](/wp-content/uploads/2024/06/caaa.jpg)
കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിക്കിനെയും സംഘത്തെയുമാണ് മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം ആക്രമിച്ചത്. കാര്‍ അടിച്ചുതകര്‍ത്തു.
വെള്ളിയാഴ്ച പുലര്‍ച്ച കോയമ്ബത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ആന്‍ടി ബൈപ്പാസിലായിരുന്നു ആക്രമണം. ബംഗളൂരുവില്‍ നിന്ന് കമ്പ്യൂട്ടറുകളും മറ്റും വാങ്ങി മടങ്ങിവരുന്ന അസ്ലം സിദ്ദിക്കും ജീവനക്കാർക്കും നേരെയാണ് അതിക്രമം ഉണ്ടായത്.
read also: ലൈംഗീകാതിക്രമം: ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവതി ബസിൽ വച്ച് കൈകാര്യം ചെയ്‌തു
മലയാളി സംഘം സഞ്ചരിച്ച കാറിനെ പിന്തുടർന്ന് എത്തിയ മൂന്ന് കാറുകളിലായി വന്നവരാണ് ആക്രമണം നടത്തിയത്. ആയുധങ്ങളുമായി കാറുകളില്‍ നിന്ന് പുറത്തിറങ്ങിയ സംഘം ആദ്യം കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. മധുക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments