ദേശീയ സൂപ്പർ കംപ്യൂട്ടിംഗ് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തിരുച്ചിറപ്പള്ളി എൻഐടിയിൽ അത്യാധുനിക സൂപ്പർ കംപ്യൂട്ടർ സിസ്റ്റം ഉദ്ഘാടനം ചെയ്തു. ‘പരം പൊരുൾ’ എന്ന് പേര് നൽകിയിരിക്കുന്ന ഈ സൂപ്പർ കംപ്യൂട്ടറിന്റെ ഉദ്ഘാടനം എൻഐടി തിരുച്ചിറപ്പള്ളി ചെയർപേഴ്സൺ ബോർഡ് ഓഫ് ഗവർണർ ഭാസ്കർ ഭട്ടാമ് നിർവഹിച്ചു.
സൂപ്പർ കംപ്യൂട്ടിംഗ് സൗകര്യം സ്ഥാപിക്കുന്നതിനായി 2020 ഒക്ടോബർ 12 നാണ് എൻഐടി തിരുച്ചിറപ്പള്ളിയും സെന്റർ ഫോർ ഡെവലപ്മെന്റ് ഇൻ അഡ്വാൻസ് കംപ്യൂട്ടിംഗും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ‘പരം പൊരുൾ’ സൂപ്പർ കംപ്യൂട്ടർ ഡയറക്ട് കോൺടാക്ട് ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യ ഉൾപ്പെടുന്നതാണ്.
Also Read: രത്തൻ ഇന്ത്യ എന്റർപ്രൈസസ്: ഡ്രോൺ കമ്പനിയിലെ 60 ശതമാനം ഓഹരികളും സ്വന്തമാക്കി
സൂപ്പർ കംപ്യൂട്ടിംഗ് സിസ്റ്റം നിർമ്മിക്കാനാവശ്യമായ ഭൂരിഭാഗം ഘടകങ്ങളും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി സി-ഡാക് തദ്ദേശീയമായി വികസിപ്പിച്ചതാണ്.
Post Your Comments