കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യു.പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ടാം വര്‍ഷ എം.ടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് രാഹുല്‍. മരണത്തില്‍ ആരും ഉത്തരവാദിയല്ല എന്ന ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവികമരണത്തിന് കുന്ദമംഗലം പോലീസ് കേസെടുത്തു.
ഹോസ്റ്റലില്‍ രാഹുല്‍ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
Post Your Comments