ദുബായ്: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ യു.എ.ഇ സന്ദർശനത്തിൽ നിർണായക തീരുമാനങ്ങളാണ് ഇരുരാജ്യങ്ങളും എടുത്തിരിക്കുന്നത്. അബുദാബിയിൽ വച്ച്, ബെന്നറ്റും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടന്നിരുന്നു. ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്തെ സഹകരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ആയുധ നിർമാണ കമ്പനികൾ തമ്മിൽ കരാർ ഒപ്പു വെച്ചു.
യു.എ.ഇ കേന്ദ്രമായ എമിറേറ്റ്‌സ് ഡിഫൻസ് കോൺഗ്ലോമെറേറ്റ് എഡ്ജ് എന്ന കമ്പനിയും ഇസ്രായേൽ എയ്‌റോ സ്‌പേസ് ഇൻഡസ്ട്രീസും തമ്മിലാണ് കരാർ ഒപ്പിട്ടത്. വ്യവസായ ജലയാനങ്ങളോടൊപ്പം സമുദ്ര സുരക്ഷയ്ക്കു വേണ്ടി ഇരുകൂട്ടരും സംയുക്തമായി അത്യാധുനിക സൈനിക ഉപകരണങ്ങളും, നിർമ്മിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്തർവാഹിനികളെ തകർക്കാൻ ആളില്ലാത്ത ബോട്ടുകളും നിരീക്ഷണ യാനങ്ങളും ഇസ്രായേലി സഹകരണത്തോടെ ദുബായിൽ നിർമ്മിക്കും.
പരസ്പര സഹകരണം ഊർജിതമായാൽ കൂടുതൽ സൈനിക, വാണിജ്യ കരാറുകളും വഴിയേ ഒപ്പിടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് വ്യക്തമാക്കി.
Post Your Comments