Latest NewsKeralaNewsIndia

തന്നെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് വിളിച്ചില്ലെന്ന പരാതിയുമായി സീതാറാം യെച്ചൂരി

ഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ല എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . ഇന്ന് വൈകിട്ട് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക . അതേസമയം രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാര്‍ക്കും, ഗവര്‍ണര്‍മാര്‍ക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. ഡല്‍ഹി കേരള ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണക്കത്ത് ലഭിച്ചത്.

Read Also: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണം ലഭിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ പങ്കെടുക്കും എന്നാണ് സൂചന. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 7 വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേര്‍ പങ്കെടുക്കും. പത്മപുരസ്‌ക്കാര ജേതാക്കള്‍, ശുചീകരണ തൊഴിലാളികള്‍, സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍ എന്നിവരും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button