KeralaLatest NewsNews

കെഎസ്‌ആര്‍ടിസിയുടെ ചെലവില്‍ ശക്തന്‍ തമ്പുരാന്‍ പ്രതിമ പുനസ്ഥാപിക്കും: മന്ത്രി കെ രാജന്‍

അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

തൃശൂര്‍: കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ കെഎസ്‌ആര്‍ടിസിയുടെ ചെലവില്‍ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഉറപ്പു നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍. അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

read also: കാഞ്ചന 4 ല്‍ മൃണാല്‍ അല്ല നായിക, ഔദ്യോഗിക പ്രഖ്യാപനം ഉടൻ : രാഘവ ലോറൻസ്

പ്രതിമയുടെ ശില്പി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്തശേഷം ഉടന്‍ പുനസ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും. അപകടകാരണം ശാസ്ത്രീയമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പി ബാലചന്ദ്രന്‍ എംഎല്‍എയും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button