ഹൈദരാബാദ്: ഓണ്‍ലൈൻ ഗെയിമുകള്‍ കളിക്കാനായി ലോണ്‍ ആപ്പുകളിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. ഏജന്റുമാരുടെ ഭീഷണിയെത്തുടർന്നാണ് 26 കാരനായ കാർത്തിക്ക് ജീവനൊടുക്കിയത് . ഹൈദരാബാദിലെ കരിംനഗറിലാണ് സംഭവം.
read also: ‘ഒരു വലിയ നദിയിലെ ചെറിയ വെള്ളത്തുള്ളിയാണ് ഞാൻ’: അഞ്ചാം ക്ലാസിലെത്തിയ അലംകൃതയുടെ കുറിപ്പുമായി സുപ്രിയ
ഹൈദരബാദ് ആസ്ഥാനമായുള്ള ഐടി കമ്പനിയിലെ ജീവനക്കാരനായ കാർത്തിക് ഗെയിം കളിക്കാനായി പല ലോണ്‍ ആപ്പുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പയെടുത്തിരുന്നു. ആപ്പുകളില്‍ നിന്ന് വായ്പയെടുത്ത പണം ചോദിച്ച് റിക്കവറി ഏജന്റുമാരുടെ ഭീഷണിയും സമ്മർദ്ദവും ഉണ്ടായിരുന്നെന്ന് സൂചന.
മാതാപിതാക്കള്‍ തിരുപ്പതി ദർശനം കഴിഞ്ഞ് വീട്ടില്‍ മടങ്ങി എത്തുമ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്നു നടത്തിയ പരിശോധയിൽ യുവാവിന്റെ ഫോണിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ലോണ്‍ ആപ്പുകളില്‍ നിന്നുള്‍പ്പെടെ കടം എടുത്തിരുന്നതായി ഇതിൽ കാർത്തിക് പറയുന്നുണ്ട്.
Post Your Comments