Latest NewsKeralaNews

  രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച്‌ തീകൊളുത്തി, രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്ക് പൊള്ളലേറ്റു

കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷ് ആണ് ആക്രമണം നടത്തിയത്

തൊടുപുഴ: ഇടുക്കി പൈനാവില്‍ രണ്ട് വയസുകാരിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി ബന്ധു. രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിയായ അന്നക്കുട്ടി (57) കൊച്ചുമകള്‍ ദിയ എന്നിവര്‍ക്ക് നേരെയാണ് അതിക്രമം നടന്നത്.

read also: സഹകരണ സംഘം തട്ടിപ്പ്; ഒളിവില്‍ പോയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷ് ആണ് ആക്രമണം നടത്തിയത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നം നിലനിന്നിരുന്നുവെന്നും ഇത് പറഞ്ഞു തീര്‍ക്കാനായി വൈകിട്ടോടെഅന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയ സന്തോഷ് വാക്ക് തർക്കത്തിനിടയിൽ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ സന്തോഷിനു വേണ്ടി ചെറുതോണി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button