KeralaLatest NewsNews

സുരേഷ് ഗോപിയുടേത് ആരും ആഗ്രഹിക്കാത്ത വിജയം, സുനില്‍ കുമാറിന് ജയിക്കാൻ കഴിയാത്തത് നാണക്കേട്: കെ.മുരളീധരൻ

ബിജെപിയ്‌ക്ക് കേരളത്തില്‍ വിജയം ഉണ്ടായി. ഇത് വളരെ ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു.

 തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മൂന്നാം സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകള്‍ ബിജെപി പിടിച്ചതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായതെന്ന് മുരളീധരൻ.  ആരും ആഗ്രഹിക്കാത്ത ഒരു അപ്രതീക്ഷിത വിജയമാണ് സുരേഷ് ഗോപിക്ക് ഉണ്ടായതെന്നും തൃശൂരില്‍ എല്‍ഡിഎഫ്- ബിജെപി അന്തർധാര ഉണ്ടായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു.

read also: സുരേഷേട്ടൻ തൃശൂരിനെ എടുക്കുകയല്ല ജനങ്ങള്‍ നല്‍കുകയാണ് ചെയ്തത്: സുരേഷ് ഗോപിയെ അഭിനന്ദിച്ച് നടി ശ്രിയ രമേഷ്

മുരളീധരന്റെ വാക്കുകൾ ഇങ്ങനെ,

‘ബിജെപിക്കെതിരെ ശക്തമായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. എന്നാല്‍ ദൗർഭാഗ്യ വച്ചാല്‍ തൃശൂർ ബിജെപിക്കാണ് വിജയം ഉണ്ടായത്. എല്ലാവരും ഉണ്ടാകരുത് എന്ന് വിചാരിച്ച ഒരു അപ്രതീക്ഷിത വിജയമാണ് തൃശൂർ ഉണ്ടായത്. അതിന് പല കാരണങ്ങളുണ്ട്. തൃശൂരില്‍ മാത്രമല്ല പലയിടത്തും ബിജെപിയുടെ സ്വാധീനം ശക്തമായി. ഉദാഹരണം ആറ്റിങ്ങല്‍, ആലപ്പുഴ, തിരുവനന്തപുരം. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിക്കും ഗുണമുണ്ടായി. ബിജെപിയ്‌ക്ക് കേരളത്തില്‍ വിജയം ഉണ്ടായി. ഇത് വളരെ ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു.

തൃശൂരിനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസിന്റെ അപ്രതീക്ഷിതമായ പരാജയത്തിന്റെ കാരണം ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് പോയതാണ്. അതാണ് ഇത്രയും മുന്നേറ്റം സുരേഷ് ഗോപിക്ക് ഉണ്ടായത്. ക്രൈസ്തവ വോട്ടുകള്‍ വലിയ തോതില്‍ അവർ സമാഹരിച്ചു. അതുകൊണ്ടാണ് യുഡിഎഫ് ഒന്നാം സ്ഥാനത്ത് എത്താതിരുന്നത്. സിപിഎമ്മിന്റെ ഉറച്ച പഞ്ചായത്തുകളിലും ബിജെപി കടന്നു കയറി. യുഡിഎഫിന് കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടായപ്പോള്‍ ഞാൻ മൂന്നാം സ്ഥാനത്തേക്ക് പോയി. ഇടതുപക്ഷത്തിന് ഇത്രയും മികച്ച സ്ഥാനാർത്ഥി ഉണ്ടായിട്ടും കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ ഏതാണ് 12000 വോട്ടുകള്‍ മാത്രമെ സുനില്‍ കുമാറിന് കൂടുതല്‍ കിട്ടിട്ടുള്ളു. അതാണ് ഞങ്ങള്‍ പറഞ്ഞത്, തൃശൂരില്‍ എല്‍ഡിഎഫ്- ബിജെപി അന്തർധാര ഉണ്ടായിരുന്നു എന്ന്’- കെ.മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button