ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ദില്ലിയില്‍ കെജ്രിവാള്‍ പ്രഭാവമുണ്ടായില്ല എന്നാണ് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യ കുമാര്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തിവാരിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് ലീഡ് ചെയ്യുകയാണ്. പശ്ചിമ ഡല്‍ഹിയില്‍ ബിജെപിയുടെ കമല്‍ജീത് ഷെരാവത്ത് മുന്നേറുന്നു. എഎപിയുടെ മഹാബല്‍ മിശ്രയാണ് എതിരാളി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥി യോഗേന്ദര്‍ ചന്ദോലോയയ്ക്കാണ് ലീഡ്.
കിഴക്കന്‍ ഡല്‍ഹിയില്‍ ഹര്‍ഷ് മല്‍ഹോത്ര, സൗത്ത് ഡല്‍ഹിയില്‍ രാംവീര്‍ സിങ് ബിധുരി, ചാന്ദിനിചൌക്കില്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ എന്നീ ബിജെപി സ്ഥാനാര്‍ത്ഥികളും ലീഡ് ചെയ്യുന്നു. 2014, 2019 വര്‍ഷങ്ങളില്‍ ദില്ലിയില്‍ ഏഴില്‍ ഏഴും നേടിയ എഎപി സഖ്യം ഇത്തവണ ഡല്‍ഹിയില്‍ കനത്ത തിരിച്ചടി നേരിടുകയാണ്. കെജ്‌രിവാളിന്റെ ജയില്‍വാസവും ജാമ്യത്തിലിറങ്ങിയുള്ള പ്രചാരണവും ലോക്‌സഭാ തെരഞ്ഞെടുപ്പ്
ഫലത്തെ സ്വാധീനിച്ചില്ലെന്നാണ് നിലവില്‍ വ്യക്തമാകുന്നത്.
Post Your Comments