
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി ദിവസങ്ങൾ മാത്രം. അതിനു മുന്നോടിയായി എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തു വരുകയാണ്. എന്നാൽ ഇപ്പോൾ എക്സിറ്റ് പോവരുന്ന ളുകളില്‍ കൂടുതല്‍ ചർച്ച നടത്തേണ്ട കാര്യമില്ലെന്നും കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എക്സിറ്റ് പോളിനൊക്കെ 48 മണിക്കൂർ ആയുസ്സാണുള്ളത്. എക്സിറ്റ് പോളുകള്‍ എല്ലാ കാലവും ഉണ്ടാകാറുണ്ട്. ചിലത് ശരിയായിട്ടുണ്ട്. ചിലത് തള്ളിപ്പോയിട്ടുണ്ട്. കൂടുതല്‍ അംഗങ്ങളുള്ള സംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. പാർട്ടിക്ക് അച്ചടക്കമാണ് പ്രധാനം. രാജ്യസഭാ സീറ്റിന്‍റെ കാര്യം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങള്‍ തീരുമാനിക്കും. ഈ വിഷയത്തില്‍ തങ്ങളുടെ വാക്കാണ് അവസാനത്തേത്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കും’- പി.എം.എ. സലാം പ്രതികരിച്ചു.
Post Your Comments