കൊച്ചി: കോടികളുടെ വില മതിക്കുന്ന ലഹരിവസ്തുക്കളുമായി നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍. തൃപ്പൂണിത്തുറയില്‍ കാറില്‍ കടത്തുകയായിരുന്ന 480 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്.
കരിങ്ങാച്ചിറ ഭാഗത്ത് പൊലീസ് വാഹനം പരിശോധനക്കിടെ കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പൊലിസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റ് രണ്ടുപേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
read also: അരവിന്ദ് കെജ്രിവാള്‍ വീണ്ടും തിഹാറിലേക്ക്: ജാമ്യാപേക്ഷയില്‍ വിധി ജൂണ്‍ 5ന്
ബംഗളുരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് വര്‍ഷ. കൊച്ചിയില്‍ സുഹൃത്തിനെ കാണാന്‍ എത്തിയതാണെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ലഹരിവസ്തുക്കള്‍ എവിടെനിന്ന് വാങ്ങിയതെന്നുള്‍പ്പടെയുളള അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്.
Post Your Comments