തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും. വി എസ് സുനില്‍കുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചപ്പോള്‍, കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേര്‍ന്ന് ബലിയാടാക്കിയെന്ന് എല്‍ഡിഎഫും തിരിച്ചടിച്ചു.
Read Also:പ്ലസ് ടുകാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ അഗ്‌നിവീര്‍; ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി
കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാരുടെ കണക്കില്‍ കാല്‍ ലക്ഷം വോട്ടിന് കെ മുരളീധരന്‍ വിജയിക്കുമെന്ന് ടി.എന്‍ പ്രതാപന്‍ പറയുന്നു. അതേസമയം, സിപിഎം സിപിഐയെ കാലുവാരിയെന്നും പ്രതാപന്‍ ആരോപിക്കുന്നു. ഇഡി കേസൊതുക്കാന്‍ വോട്ടുചെയ്യാതിരുന്ന് സിപിഎം ബിജെപിയെ സഹായിച്ചു എന്നും പ്രതാപന്‍ ആരോപിച്ചു.
എന്നാല്‍ പ്രതാപന്റെ ആരോപണം ബാലിശമെന്നായിരുന്നു എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വീനര്‍ അബ്ദുള്‍ ഖാദറിന്റെ മറുപടി. കെ മുരളീധരനെ പ്രതാപനും തൃശൂരിലെ കോണ്‍ഗ്രസുകാരും ബലിയാടാക്കി എന്നാണ് പ്രത്യാരോപണം. എത്ര സ്ഥലങ്ങളില്‍ മുരളീധരനായി പ്രതാപന്‍ വോട്ട് അഭ്യര്‍ത്ഥിച്ച് പോയിട്ടുണ്ടെന്നും അബ്ദുള്‍ ഖാദര്‍ ചോദിക്കുന്നു.
Leave a Comment