കൊച്ചി: വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. അങ്കമാലി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അരമണിക്കൂറോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ യുവാവിനെ റെയില്‍വേ പൊലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ച് താഴെയിറക്കി.
തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. എന്നാല്‍, അങ്കമാലി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പൊലീസ് പറഞ്ഞു.
Post Your Comments