അംബാല: ട്രാവ്‌ലറില്‍ ട്രക്ക് ഇടിച്ച് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ അംബാലയിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. മരിച്ചവര്‍ എല്ലാവരും ഒരെ കുടുംബത്തിലെ ഏഴുപേരാണ്. വൈഷ്‌ണോ ദേവി തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിനെയാണ് അംബാല-ഡല്‍ഹി-ജമ്മു ദേശീയപാതയില്‍ വെച്ച് ട്രക്ക് ഇടിച്ചത്.
ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും അപകടത്തിന് ശേഷം അവിടുന്ന് കടന്ന് കളഞ്ഞു എന്നുമാണ് അപകടത്തില്‍ സാരമായി പരിക്കേറ്റ യാത്രക്കാരി പറഞ്ഞത്. ബസ്സിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും ഒരേ കുടുംബത്തില്‍ നിന്ന് ഉള്ളവരാണെന്നും അപകട സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.
Post Your Comments