തൃശ്ശൂര്‍: മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നടത്താനുളള ഫെഡറേഷന്‍ ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ പുറത്ത് വന്നതിന് പിന്നാലെ വിവാദം കൊഴുക്കുന്നു. അനുകൂല മദ്യനയത്തിലെ ഇളവിന് പകരം കോഴയെന്ന നിലയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുന്നതിനിടെ ആരോപണങ്ങളെ പൂര്‍ണമായും തളളി മന്ത്രി ഗണേഷ് കുമാര്‍ രംഗത്തെത്തി.
Read Also: പേടിഎം 5,000-6,300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്ട്ട്
ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ലെന്നും ഇവിടെയാരും പണം വാങ്ങില്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
‘ഇടത് മുന്നണിയുടെ മദ്യനയം നടപ്പാക്കാന്‍ കോഴ നല്‍കേണ്ടതില്ല. അതിനാരും പിരിക്കേണ്ട. ഐ ടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നത് ഇടതുമുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കും’, ഗണേഷ് കുമാര്‍ വ്യക്തമാക്കി.
Post Your Comments