മുംബൈ: എമിറേറ്റ്‌സ് വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു. മുംബൈയിലെ ഘട്കോപ്പറിലാണ് സംഭവം. പല വീടുകളുടെ മുറ്റത്തുള്‍പ്പെടെ പക്ഷികളുടെ ജഡങ്ങള്‍ ചിതറിക്കിടന്നു. ഫ്‌ളമിംഗോ പക്ഷികളുടെ കൂട്ടങ്ങള്‍ വിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ബിഎംസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി), എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി), വനം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പക്ഷികളുടെ ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
Post Your Comments