Latest NewsDevotional

പ്രധാന പ്രതിഷ്ഠ സുദർശന ചക്രമായുള്ള ഭാരതത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രമാണ് പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കി.മി മാറി പുത്തന്‍‌ചിറ എന്ന ഗ്രാമത്തിലാണ് പരശുരാമനാല്‍ പ്രതിഷ്‌ഠിതമായ ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉഗ്രരൂപിയായ മഹാസുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് രാവിലെ പൂജ.

വൈകുന്നേരം ശാന്തസ്വരൂപനായ സുദര്‍ശന മൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ മഹാവിഷ്ണുവിനും ശിവനും ഈ ക്ഷേത്രത്തിൽ തുല്യപ്രാധാന്യമാണുള്ളത്. എന്നാൽ പൂജ മഹാവിഷ്ണുവിന് മാത്രമാണുള്ളത്. മഹാവിഷ്ണുവിന് ആണ് പൂജ എങ്കിലും ബിംബത്തില്‍ ചാര്‍ത്തുന്ന പ്രധാന ആഭരണം ചന്ദ്രക്കല ആണ്.

ചിങ്ങത്തിലെ ഇല്ലം നിറ, അഷ്ടമി രോഹിണി, മകരത്തില്‍ വെളുത്ത വാവ് ആറാട്ട്‌ എന്ന കണക്കില്‍ 8 ദിവസങ്ങളിലായി തിരുവുത്സവം, കുംഭത്തിലെ ഉത്രട്ടാതി പ്രതിഷ്ഠദിനം, കളഭം, ശിവരാത്രി എന്നിവയാണ് പ്രധാന വിശേഷങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button