സഹസ്രനാമ സ്‌തോത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് വിഷ്ണുസഹസ്രനാമ സ്‌തോത്രമാണ്. വിഷ്ണുസഹസ്രനാമ സ്‌തോത്രത്തിലെ ഓരോ നാമവും സാധാരണ ഭക്തന്റെയും തത്ത്വചിന്തകന്റെയും ഭഗവാനോടുള്ള ഭക്തിക്ക് ആഴം കൂട്ടാൻ സഹായിക്കും. ഋഷീശ്വരന്മാരാല്‍ രചിക്കപ്പെട്ട ഈ സ്‌തോത്രത്തിലെ ആയിരം ദിവ്യനാമങ്ങള്‍ കവിയും ഋഷിവര്യനുമായ വേദവ്യാസമഹര്‍ഷി മഹാഭാരതത്തില്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി.
സര്‍വ്വേശ്വരനായ മഹാവിഷ്ണുവാണ് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തപ്പെടുന്ന ഈശ്വരൻ. പ്രഭാതത്തില്‍ ഉണര്‍ന്ന് ശുദ്ധമായി മഹാവിഷ്ണുവിനെ ഭജിക്കുന്നവർക്ക് പരമമായ മംഗളത്തെ പുൽകാം. സകലര്‍ക്കും ആശ്രയമായ മഹാവിഷ്ണുവിനെ സഹസ്രനാമ സ്‌തോത്രത്താല്‍ ഭജിച്ചാല്‍ ശാന്തി ലഭിക്കും. സഹസ്രനാമ സ്‌തോത്രം ചൊല്ലി മഹാവിഷ്ണുവിനെ സംപ്രീതനാക്കിയാല്‍ സകലസൃഷ്ടികളും സംസാര ബന്ധനത്തില്‍നിന്ന് മുക്തരാകുകയും ചെയ്യും എന്നാണ് വിശ്വാസം.
Post Your Comments