തിരുവനന്തപുരം: സ്ത്രീധനം
കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദിലീപാണ് പൊലീസ് പിടിയലായത്. ഭാര്യയെ മര്‍ദിച്ച കേസില്‍ രണ്ടാം തവണയാണ് ദിലീപിനെ പൊലീസ് പിടികൂടുന്നത്.
Read Also: പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഇതിന് മുമ്പ് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലാണ് ദിലീപ് അറസ്റ്റിലായത്. ശിക്ഷ കഴിഞ്ഞിറങ്ങി മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം ഭാര്യക്കൊപ്പം താമസിച്ച് വരവെയാണ് വീണ്ടും അതിക്രമം നടന്നത്. സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണം പറഞ്ഞായിരുന്നു അക്രമം.
തല ഭിത്തിയിലിടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ഭാര്യയുടെ പരാതി. ദിലീപ് മദ്യപിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കാന്‍ കഴിയാതെയാണ് യുവതി മലയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയത്. ദിലീപിനെതിരെ വീണ്ടും വധ ശ്രമത്തിനാണ് കേസെടുത്തത്.
Post Your Comments