Latest NewsNewsKuwaitGulf

കുവൈറ്റില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

 

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വഫ്ര ഫാമില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു. ഒരു ബംഗ്ലാദേശ് പൗരനാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓപ്പറേഷന്‍സ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സംഘവും ഫോറന്‍സിക് സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. മിന്നലേറ്റ് മാരകമായി പൊള്ളലേറ്റുവെന്നാണ് പരിശോധനയില്‍ വ്യക്തമായത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് കൈമാറി.

Read Also: ദേഷ്യം കൂടുതലാണോ? മുല്ലപ്പൂ കൊണ്ടുള്ള ഈ പ്രയോഗം മതി

ഇതിനിടെ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസി മരിച്ചു. കുവൈറ്റിലെ കൈറോവാന്‍ പ്രദേശത്താണ് സംഭവം.

ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയിലെ നിര്‍മ്മാണ ജോലികള്‍ ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരന്‍ ഉടന്‍ ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പേരും അലൂമിനിയം ഇന്‍സ്റ്റലേഷനില്‍ സ്‌പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button