കനത്ത മഴ, തീവ്ര ഇടിമിന്നലും കാറ്റും: ജില്ലാ കളക്ടര്‍മാര്‍ക്ക് അടിയന്തര മുന്നറിയിപ്പ്

ചെന്നൈ: കനത്ത ചൂടിന് ശമനമായി വേനല്‍മഴ വ്യാപകമായി പെയ്യാന്‍ തുടങ്ങിയ തമിഴ്‌നാട്ടില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതെന്ന് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ശ്രീലങ്കന്‍ തീരപ്രദേശങ്ങളിലും അന്തരീക്ഷ ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ ഇന്ന് മുതല്‍ 19 വരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ പലയിടത്തും ഇടിയും മിന്നലും ഉണ്ടാകും. 4 ദിവസത്തേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: ടിക്കറ്റ് ചോദിച്ചപ്പോള്‍ തള്ളിയിട്ടു,ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം: പൊന്നാനി കൊല്ലം സ്വദേശികള്‍ പിടിയില്‍

ഇന്നും നാളെയും (വെള്ളി) പശ്ചിമഘട്ട ജില്ലകളിലും തെക്കന്‍ ജില്ലകളിലും തീരദേശ ജില്ലകളിലും വടക്കന്‍ ജില്ലകളിലും ചിലയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെക്കന്‍ ജില്ലകളിലും പശ്ചിമഘട്ട അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളിലും ഇപ്പോള്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

അതിശക്തമായ മഴയുള്ള സ്ഥലങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മഴക്കാലത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്ക് തമിഴ്നാട് റവന്യൂ അഡ്മിനിസ്ട്രേറ്റീവ് കമ്മീഷണര്‍ എസ്.കെ.പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി.

അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.s

Share
Leave a Comment