KeralaLatest NewsNews

ട്യൂഷന് പോയ 14 കാരനെ കാണാതായി, സിനിമയില്‍ അഭിനയിക്കണം,5 വര്‍ഷം കഴിഞ്ഞ് കാണാം: കുട്ടി എഴുതിയ കത്ത് കണ്ടെത്തി

പത്തനംതിട്ട: പതിനാലുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. കുട്ടിയുടെ സൈക്കിള്‍ മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും കണ്ടെത്തി.

Read Also: സംസ്ഥാനത്ത് തീവ്രഇടിമിന്നലും കനത്ത മഴയും: കൂടുതല്‍ ജില്ലകളില്‍ മുന്നറിയിപ്പ്

‘വീട്ടില്‍ ഒരു കത്തെഴുതി വച്ചതിന് ശേഷമാണ് കുട്ടി പോയത്. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ് അഞ്ച് വര്‍ഷം കഴിഞ്ഞ് മടങ്ങിയെത്തും. ജോലി ചെയ്ത് പണമുണ്ടാക്കണം. അഭിനയവും എഴുത്തുമാണ് എനിക്ക് ഇഷ്ടം. അഞ്ച് വര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാം. മാതാപിതാക്കള്‍ക്കായി എന്തെങ്കിലും ചെയ്യണം’, ഇതായിരുന്നു കത്തിലെ ഉള്ളടക്കം.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ട്യൂഷന്‍ സെന്ററിലും പോകാന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും അന്വേഷിച്ചു. ഒടുവില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കീഴ്വായ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button