വീടായാൽ കണ്ണാടി എന്തായാലും ഉണ്ടാകും. എന്നാൽ അത് വയ്‌ക്കേണ്ട ഇടത്ത് അല്ല ഇരിക്കുന്നതെങ്കിൽ അത്ര ശുഭകരമാകില്ല കാര്യങ്ങൾ. വീടിനുള്ളിലെ കണ്ണാടിയുടെ സ്ഥാനം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വീടിനുള്ളിലെ ഊർജ്ജം നിലനിർത്താനും ഇല്ലാതാക്കാനും കണ്ണാടികള്‍ക്ക് സാധിക്കും, അതിനാല്‍ തന്നെ ഒരിക്കലും നിങ്ങളുടെ കിടക്ക പ്രതിഫലിക്കുന്ന രീതിയില്‍ കണ്ണാടി വെയ്ക്കരുത്. ഇത് നെഗറ്റീവ് എനർജിക്കും രോഗങ്ങള്‍ക്കും കാരണമാകുന്നു.
അതുപോലെ, വീടിന്റെ പ്രധാന വാതില്‍ പ്രതിഫലിക്കുന്ന രീതിയിലും ചെറിയ ഇടനാഴികളിലും കണ്ണാടി വെയ്ക്കരുത്. ഇത് നെഗറ്റീവ് എനർജിക്ക് കാരണമാകും. ഒരു കണ്ണാടിക്ക് അഭിമുഖമായി മറ്റൊന്ന് വെയ്ക്കരുത്.
read also: പെണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടെ കോളേജ് വിദ്യാര്‍ഥിയെ വെട്ടിക്കൊന്നു
നെഗറ്റീവ് എനർജിക്ക് കാരണമായേക്കാവുന്ന വസ്തുതകള്‍ക്ക് അഭിമുഖമായി മാത്രം കണ്ണാടി വെയ്ക്കുക. മാത്രമല്ല, ലോക്കറിന് മുന്നില്‍ കണ്ണാടി വെയ്ക്കുന്നത് സമ്പദ് സമൃദ്ധി കൊണ്ടുവരും. നല്ല കാഴ്‌ചകളും പോസിറ്റീവ് എനർജിയും പ്രതിഫിലിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളില്‍ കണ്ണാടി ഉറപ്പാക്കുകയും വേണം.
കുളിമുറിയില്‍ കണ്ണാടി വടക്ക് വശത്തോ കിഴക്ക് വശത്തോ വെയ്ക്കുക. കുളിമുറിയില്‍ അല്ലാതെ മറ്റൊരിടത്തും വടക്ക് വശത്തോ കിഴക്ക് വശത്തോ കണ്ണാടി വെയ്ക്കരുത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടില്‍ പോസിറ്റീവ് എനർജി നിലനിർത്താൻ കഴിയും.
Post Your Comments