Latest NewsIndiaNews

പലയിടങ്ങളിലായി അഞ്ച് വലിയ കണ്ണാടികൾ; നിരത്തുകള്‍ക്കരികിലും ചുവരുകളോട് ചേര്‍ന്നും മൂത്രമൊഴിച്ചാല്‍ വൻ നാണക്കേട്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രുവിൽ ഇനി നിരത്തുകള്‍ക്കരികിലും ചുവരുകളോട് ചേര്‍ന്നും മൂത്രമൊഴിച്ചാല്‍ ഇനി പിടിവീഴും. ബം​ഗ​ളു​രു​വി​നെ ശു​ചി​ത്വ ന​ഗ​ര​മാ​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ സ്ഥിരമായി മൂത്രമൊഴിക്കുന്ന സ്ഥലങ്ങളില്‍ അഞ്ച് വലിയ കണ്ണാടികളാണ് സ്ഥാപിച്ചിരിക്കുന്നത്. വഴിയരികില്‍ മൂത്രമൊഴിച്ചാല്‍ കണ്ണാടി വഴി നാട്ടുകാര്‍ കാണും.

Read also: 19 കാരിയ്ക്ക് ജോലിവാഗ്ദാനം ചെയ്ത് ദിവസങ്ങളോളം ക്രൂര ബലാത്സംഗം : രക്ഷപ്പെട്ട് ഇറങ്ങിയോടിയത് 800 കിലോമീറ്റര്‍ അകലെയുള്ള സ്വന്തം ഗ്രാമത്തിലേയ്ക്ക്

കെ.ആര്‍ മാര്‍ക്കറ്റ്, ഇന്ദിരാനഗര്‍, ചര്‍ച്ച്‌ സ്ട്രീറ്റ്, കോറമംഗള തുടങ്ങി ജനത്തിരക്കേറിയ ഇടങ്ങളിലാണ് കണ്ണാടികള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂത്രമൊഴിക്കുന്നവരെ കണ്ടുപിടിക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കണ്ണാടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ നഗരത്തില്‍ എവിടെയെല്ലാമാണ് ശൗചാലയങ്ങളുള്ളതെന്നും കണ്ടുപിടിക്കാൻ ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button