മനോഹരമായൊരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ചിലര്‍ ചിന്തിക്കുന്നതാകട്ടെ സ്വന്തം വീട് എങ്ങനെയൊക്കെ വ്യത്യസ്തമാക്കാം എന്നാണ്. തങ്ങളുടേത് പോലെ ഒരു വീട് മറ്റാര്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്ന വാശി തന്നെയാണ് ഇതിന് കാരണം. അത്തരത്തില്‍ ബസും കാറുമൊക്കെ വീടാക്കി മാറ്റുന്നവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പഴയ ഒരു ലോറി തന്നെ അങ്ങ് വീടാക്കി മാറ്റിയ ദമ്പതികളാണ് ഇവിടെ താരം. ഹംഗറിക്കാരായ പോള്‍, മാണ്ടി ദമ്പതികളാണ് ഇത്തരമൊരു വീടുണ്ടാക്കിയിരിക്കുന്നത്.
ALSO READ: സ്വീകരണമുറിക്ക് അഴക് പകരാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ…
പണ്ട് കാട്ടില്‍ നിന്നും തടി കൊണ്ട് വരാനായി ഉപയോഗിച്ചിരുന്ന ഒരു ലോറിയിലാണ് ഇവര്‍ തങ്ങളുടെ സ്വപ്‌ന വീട് പടുത്തുയര്‍ത്തിയത്. ആ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് രൂപകല്‍പന എന്ന് വീട്ടുകാര്‍ പറയുന്നു. സ്ഥിരമായി ഒരിടത്ത് ഉറപ്പിച്ച രീതിയിലാണ് ഈ ലോറി വീട് നിര്‍മ്മിച്ചിരിക്കുന്നത്.
ഹംഗറിയിലെ മോക്കാസ് വാലിയിലാണ് ഈ ലോറി വീട് പാര്‍ക്ക് ചെയ്തിരിക്കുന്നത്. കാസ്‌പെലീന എന്ന ഈ വീട് ഇവര്‍ ഉപയോഗിക്കുന്നത് ഒരു ഗസ്റ്റ് ഹൗസായിട്ടാണ്. 269 ചതുരശ്രയടിയാണ് ഈ വണ്ടി വീടിന്റെ വിസ്തീര്‍ണ്ണം. വീടിനു മുന്നിലായി ഒരു ചെറിയ കുളം, മനോഹരമായ ഗാര്‍ഡന്‍ എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ട്. ഫര്‍ണിച്ചര്‍ എല്ലാം കസ്റ്റമൈസ് ചെയ്തതാണ്. തടിപ്പലക പോളിഷ് ചെയ്താണ് നിലം ഒരുക്കിയിരിക്കുന്നത്. വശത്തെ വാതിലിനോട് ചേര്‍ന്ന് ടാര്‍പ്പോളിന്‍ വലിച്ചുകെട്ടി പോര്‍ച്ചും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം വീട്ടുകാര്‍ കുശലം പറഞ്ഞിരിക്കുന്നത് ഈ സ്ഥലത്താണ്.
Post Your Comments