Latest NewsNewsIndiaCrime

പെണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടെ കോളേജ് വിദ്യാര്‍ഥിയെ വെട്ടിക്കൊന്നു

സംഭവത്തിൽ നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി.

ചെന്നൈ: പെണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ മൂന്നുപേർ അടങ്ങുന്ന സംഘം വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി.

ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം. ഉദയകുമാറും സുഹൃത്തും ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍നിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.

read also: ഹെല്‍മെറ്റ് ധരിക്കാതെ ‘സീരിയലിൽ’ നടിയുടെ യാത്ര: പിഴയിട്ട് പൊലീസ്

കഴിഞ്ഞദിവസം ബൈക്ക് പാർക്കുചെയ്തതുമായി ബന്ധപ്പെട്ട് ഉദയകുമാറും നരേഷും തമ്മില്‍ തർക്കമുണ്ടായി. ഈ വൈരാഗ്യമാണ് കൊലപാതകത്തിനുകാരണമെന്നാണ് പോലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button