Latest NewsKeralaNews

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: അഞ്ചലില്‍ കൂട്ടത്തല്ല്

അനിയെ തടിക്കഷണം കൊണ്ട് അടിച്ചു വീഴ്ത്തി

കൊല്ലം: അഞ്ചല്‍ ഇടമുളയ്ക്കലില്‍ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തുമ്പിക്കുന്ന് സ്വദേശി ഷാനവാസും സുഹൃത്ത് റിയാസും അഞ്ചല്‍ താഴമേല്‍ സ്വദേശി അഷ്കറും സുഹൃത്ത് അനിയും തമ്മിലായിരുന്നു കൂട്ടത്തല്ല് . വീട് നിർമാണം നടക്കുന്നയിടത്തേക്ക് വെള്ളം കൊണ്ടുവന്ന വാഹനം മറ്റ് വാഹനങ്ങള്‍ക്ക് പോകാനാകാത്ത വിധം റോഡരികില്‍ നിർത്തിയിട്ടത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.

read also: ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം, സംഭവം പുലര്‍ച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയിൽ

വെള്ളം കൊണ്ടുവന്ന പിക്കപ്പിൻ്റെ ഡ്രൈവറായ അഷ്കറും ബൈക്കില്‍ വരികയായിരുന്ന ഷാനവാസും തമ്മിലുണ്ടായ വാക്കേറ്റം മർദ്ദനമായി. തടയാൻ എത്തിയ അനിയെ തടിക്കഷണം കൊണ്ട് അടിച്ചു വീഴ്ത്തി. റിയാസിന്‍റെ തലയ്ക്കടിച്ചു. ആഴത്തില്‍ മുറിവേറ്റു. ഷാനവാസിനേയും സുഹൃത്ത് റിയാസിനേയും പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button